Friday, May 17, 2024
keralaNewsObituary

നിയന്ത്രണം വിട്ട കാറിടിച്ച് യുവതി മരിച്ചു.

സംസ്ഥാന പാതയിലെ ചന്തപ്പുരയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് യുവതി മരിച്ചു. കിണാവല്ലൂര്‍ വാരിയത്തുപ്പടി സുജിത്തിന്റെ ഭാര്യ സി.വി.കുസുമം (32) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് അപകടം.പറളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയ കുസുമം ആശുപത്രിയില്‍ നിന്നിറങ്ങി ചന്തപ്പുരയിലെ ജ്വല്ലറിയില്‍ പോയതിനുശേഷം ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കിറങ്ങുന്നതിനിടെ ഒറ്റപ്പാലം ഭാഗത്തുനിന്നു പാലക്കാട്ടേക്കു പോയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ഓട്ടോ സ്റ്റാന്‍ഡിനും മരത്തിനും ഇടയിലൂടെയാണു ജ്വല്ലറിവരെ കാര്‍ ഇടിച്ചുകയറിയത്. ഉടന്‍ കല്ലേക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭര്‍തൃസഹോദരന്റെ വിവാഹം നാലിനായിരുന്നു. അതിന്റെ വിരുന്ന് ഇന്നു നടക്കാനിരിക്കെയാണു ദുരന്തം. മകന്‍:
ദേവ് അനൈ്വദ്