Friday, May 17, 2024
keralaNews

നിഖില്‍ തോമസ് ഒളിവില്‍.

എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസ് ഒളിവില്‍ പോയതായി സൂചന.നിഖില്‍ തോമസിനെതിരെ കായംകുളം പൊലീസ് കേസെടുത്തിരിക്കുന്നത്. എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മുഹമ്മദ് താഹയുടെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് നിഖിലിനെതിരെ ചുമത്തിയിരിക്കുന്നത്. എംകോം പ്രവേശനത്തിന് നിഖില്‍ തോമസ് ഹാജരാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഛത്തീസ്ഗഡിലെ കലിംഗ സര്‍വകലാശാലയില്‍ ഇന്നലെ എത്തിയ കായംകുളം പൊലീസ് ഇന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം വൈകിട്ട് കേരളത്തിലേക്ക് യാത്ര തിരിക്കുമെന്നാണ് സൂചന. നിഖില്‍ തോമസ് കോളജില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് പൊലീസ് ഉദ്യോഗസ്ഥര്‍ കലിംഗ സര്‍വകലാശാലയിലെ റജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവരെ കാണിച്ചു. വ്യാജമാണെന്ന് സര്‍വകലാശാല അധികൃതരും പൊലീസിനോട് വ്യക്തമാക്കി. അതേസമയം കോളജിലെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് കോളജിന് ലഭിക്കും.