Friday, May 17, 2024
indiaNews

നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവുശിക്ഷ

നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി. സിദ്ദുവിന്റെ വാഹനമിടിച്ച് ഒരാള്‍ മരിച്ച കേസിലാണ് ശിക്ഷ. പുനഃപരിശോധന ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. 1987 ല്‍  ഡിസംബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം. മരിച്ച ഗുര്‍നാം സിങ്ങിന്റെ കുടുംബം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സിദ്ദു കോടതിയില്‍ കീഴടങ്ങണമെന്നും ഉത്തരവിട്ടിട്ടുണ്ട്.ഗുര്‍നാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്കു വഴിവച്ചതെന്നുമാണ് കേസ്. അതേസമയം, തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിനു തെളിവില്ലെന്നു സിദ്ദു വാദിച്ചു. നേരത്തേ, സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി ഇതേ കേസ് സുപ്രീം കോടതി തീര്‍പ്പാക്കിയിരുന്നു.