Saturday, May 18, 2024
EntertainmentindiakeralaNews

നയന്‍താര വിഗ്‌നേഷ് ശിവന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപ് എത്തി.

നയന്‍താര വിഗ്‌നേഷ് ശിവന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപ് എത്തി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഷാരൂഖ് ഖാന്‍, രജനികാന്ത് അടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ എത്തിക്കഴിഞ്ഞു. മലയാളത്തില്‍ നയന്‍താരയുടെ അടുത്തസുഹൃത്തുക്കളിലൊരാളാണ് ദിലീപ്. സൂപ്പര്‍ഹിറ്റ് ചിത്രമായ ബോഡി ഗാര്‍ഡില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയില്‍ അതിഥിവേഷത്തിലും നയന്‍താര എത്തുകയുണ്ടായി.ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് നയന്‍താരയും വിഗ്‌നേഷ് ശിവനും വിവാഹിതരാകുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടക്കുക. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കമല്‍ഹാസന്‍, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, സാമന്ത ഉള്‍പ്പെടെയുള്ളവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.