Saturday, May 18, 2024
EntertainmentNews

നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി ചിത്രം വേളാങ്കണ്ണിയില്‍ ചിത്രീകരണം ആരംഭിച്ചു.

മമ്മൂട്ടിയുടെ പുതിയ ബാനറായ ‘മമ്മൂട്ടി കമ്പനി’ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’എന്നു പേരിട്ടിരിക്കുന്ന സിനിമ വേളാങ്കണ്ണിയില്‍ ചിത്രീകരണം ആരംഭിച്ചു.മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്നത് . ചിത്രത്തിന്റെ കഥയും, സഹ നിര്‍മ്മാണവും ലിജോ ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ്. എസ്. ഹരീഷ് തിരക്കഥ. നാല്‍പത് ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളില്‍ തമിഴ്‌നാട് പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. മലയാളത്തിലെ നവനിരയില്‍ ഏറെ പരീക്ഷണാത്മകതയും തനത് ശൈലിയും പുലര്‍ത്തുന്ന സംവിധായകനൊപ്പം ആദ്യമായി മമ്മൂട്ടി എത്തുന്നു എന്നത് പ്രോജക്റ്റിനെക്കുറിച്ച് ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. ഇനിയും തിയറ്ററുകളിലെത്താനുള്ള ചുരുളിക്ക് ശേഷം ലിജോ ഒരുക്കുന്ന ചിത്രമാണിത്.ഇനിയൊരു ചിത്രം എംടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ആന്തോളജിയിലെ ലഘുചിത്രമാണ്. എംടിയുടെ ‘കടുഗണ്ണാവ ഒരു യാത്ര’ എന്ന കഥയാണ് മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ലിജോ ചെയ്യാനിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫീച്ചര്‍ ചിത്രം മമ്മൂട്ടിയാവും നിര്‍മ്മിക്കുകയെന്നും. നേരത്തെ ‘പ്ലേ ഹൗസ് പിക്‌ചേഴ്‌സ്’ എന്ന ബാനറില്‍ മമ്മൂട്ടി സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.