Saturday, May 11, 2024
keralaNews

നടിയെ ആക്രമിച്ച കേസിലെ വിഐപിയെ തിരിച്ചറിഞ്ഞു.

കൊച്ചി നടിയെ ആക്രമിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതി അജ്ഞാതനായ വിഐപിയെ സംവിധാകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞു. 2017 നവംബര്‍ 15ന് ദിലീപിന്റെ വീട്ടിലെത്തി എന്നു പറയുന്നയാള്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന.ഇയാള്‍ വരുമ്പോള്‍ അവിടെയുണ്ടായിരുന്ന കുട്ടി ശരത് അങ്കിള്‍ വന്നു എന്നും കാവ്യ ഇക്ക എന്നു വിളിച്ചെന്നുമാണ് മൊഴിയിലുള്ളത്. ശരത് അങ്കിള്‍ കുട്ടിക്ക് മാറിയതാണ് എന്നായിരുന്നു സംശയിച്ചതെങ്കിലും അത് അല്ലെന്നാണ് വ്യക്തമാകുന്നത് എന്നാണ് വിവരം. നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ നല്‍കയതിന്റെ അടുത്ത ദിവസം ഇയാള്‍ വിമാന യാത്ര നടത്തിയെന്നും സംവിധായകന്റെ മൊഴിയിലുണ്ട്. ഈ യാത്രയുടെ വിവരങ്ങള്‍ കൂടി ശേഖരിച്ച ശേഷമാണ് വിഐപിയെ തിരിച്ചറിഞ്ഞിക്കുന്നത് എന്നാണ് വിവരം.