Monday, May 13, 2024
NewsSports

ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ സഞ്ജു സാംസണ്‍ 46 റണ്‍സിന് പുറത്തായി

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയുടെ മലയാളിതാരം സഞ്ജു സാംസണ്‍ 46 റണ്‍സിന് പുറത്തായി. ഏകദിനത്തില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സഞ്ജു മികച്ച തുടക്കം കിട്ടിയശേഷം പ്രവീണ്‍ ജയവിക്രമയുടെ ബൗളിങ്ങില്‍ അവിഷ്‌ക ഫെര്‍ണാണ്ടോക്ക് പിടി കൊടുത്താണ് കളം വിട്ടത്. 46 പന്ത് നേരിട്ട സഞ്ജു അഞ്ചു ഫോറും ഒരു സിക്‌സുമുതിര്‍ത്താണ് 46ലെത്തിയത്.ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.23 ഓവര്‍ പിന്നിടവേ, മഴ കാരണം കളി നിര്‍ത്തിവെച്ചപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തിട്ടുണ്ട്. പത്തു റണ്‍സുമായി മനീഷ് പാണ്ഡെയും 22 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍. നേരത്തേ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (13) എളുപ്പം മടങ്ങിയശേഷം സഞ്ജുവും പൃഥി ഷായും (49 പന്തില്‍ 49) രണ്ടാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് ടീമിന്റെ രക്ഷക്കെത്തിയത്.