Sunday, May 5, 2024
EntertainmentkeralaNews

നടന്‍ ഇന്ദ്രന്‍സിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാള്‍

നടന്‍ ഇന്ദ്രന്‍സിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാള്‍. 1956-ല്‍ പാലവില കൊച്ചുവേലുവിന്റെയും ഗോമാതിയുടെയും ഏഴു മക്കളില്‍ രണ്ടാമനായി ജനിച്ച ‘സുരേന്ദ്രന്‍ കൊച്ചുവേലു’ മലയാളികള്‍ക്ക് ഇന്ദ്രന്‍സാണ്. മലയാള ചലച്ചിത്ര മേഖലയിലെ ഒരു ബഹുമുഖ പ്രതിഭയാണ് ഈ താരമെന്ന് നിസംശയം പറയാം. സിനിമയുടെ അണിയറയില്‍ നിന്നും അരങ്ങത്തേക്കെത്തി താരമായ ആളാണ് ഇന്ദ്രന്‍സ്. കാല്‍ പതിറ്റാണ്ടോളമായി സിനിമാ മേഖലയില്‍ സജീവമായ അദ്ദേഹം അഞ്ഞൂറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.പഠനം പൂര്‍ത്തിയാക്കിയ ശേഷം അമ്മാവനോടൊപ്പം തയ്യല്‍ക്കാരനായി ജോലി ആരംഭിച്ച സുരേന്ദ്രന്‍ ഇതിനൊപ്പം തന്നെ അമേച്വര്‍ ആര്‍ട്‌സ് ക്ലബ്ബുകളില്‍ നാടകങ്ങളിലും അഭിനയിക്കാന്‍ തുടങ്ങിയിരുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ‘കളിവീട്’ എന്ന സീരിയലിലൂടെയാണ് അഭിനയ ജീവിതം തുടങ്ങുന്നത്. സിനിമകളില്‍ വസ്ത്രാലങ്കാര മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ” എന്ന പേരില്‍ ഒരു തയ്യല്‍ക്കട നടത്തിയിരുന്നു. അഭിനയ രംഗത്ത് സജീവമായതോടെ ഇതേ പേര് തന്നെ സ്റ്റേജ് നാമമായി സ്വീകരിക്കുകയും ചെയ്തു.

കോമഡി വേഷങ്ങളാണ് ഇന്ദ്രന്‍സിന് ശ്രദ്ധ നേടിക്കൊടുത്തതെങ്കിലും ഗൗരവമേറിയ കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭദ്രമെന്ന് അദ്ദേഹം തെളിയിച്ച് തന്നു. 2018-ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്‌കാരം ഇന്ദ്രന്‍സിനെ തേടിയെത്തി. ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അദ്ദേഹം നേടിയിരുന്നു. 2019 ലെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരമാണ് വെയില്‍മരങ്ങളിലൂടെ ഇന്ദ്രന്‍സ് കരസ്ഥമാക്കിയത്.അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം തേടിയെത്തിയ താരമാണെങ്കിലും ലാളിത്യമാണ് ഇന്ദ്രന്‍സ് എന്ന വ്യക്തിയെ വേറിട്ട് നിര്‍ത്തുന്നത്. കോവിഡ് പോരാട്ടത്തില്‍ സംസ്ഥാനം ഒറ്റക്കെട്ടായി നിന്നപ്പോള്‍ മാസ്‌ക് തുന്നി നല്‍കിയാണ് ഇന്ദ്രന്‍സ് തന്റെ പിന്തുണയും ഇക്കാര്യത്തില്‍ ഉറപ്പിച്ചത്. ആരോഗ്യവകുപ്പ് നിര്‍മ്മിച്ച വീഡിയോയിലാണ് വീട്ടിലിരുന്ന് എങ്ങനെ മാസ്‌ക് നിര്‍മ്മിക്കാമെന്ന് ഈ താരം കാട്ടിത്തന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ കേന്ദ്രത്തിലിരുന്നായിരുന്നു ക്ലാസ്.

അഭിനയത്തിനൊപ്പം ജീവിതത്തിലും വേറിട്ട ശൈലി പിന്തുടരുന്ന ഈ കലാകാരന് പിറന്നാള്‍ ആശംസകള്‍.