Friday, May 17, 2024
indiaNews

ദേശീയ പണിമുടക്ക് ദിവസം ജോലിക്കെത്താത്തവര്‍ക്ക് ശമ്പളമില്ല.

കേന്ദ്രസര്‍കാര്‍ നയങ്ങള്‍ക്കെതിരായ ദേശീയ പണിമുടക്ക് ദിവസം ജോലിക്കെത്താത്തവര്‍ക്ക് ശമ്പളം നല്‍കാനുള്ള സര്‍കാര്‍ ഉത്തരവിന് ഹൈകോടതിയില്‍ തിരിച്ചടി. 2019 ജനുവരി 8,9 ദിവസങ്ങളിലായിരുന്നു കേന്ദ്രനയങ്ങള്‍ക്കെതിരെ പണിമുടക്ക് നടന്നത്.എന്നല്‍ സമരദിനങ്ങള്‍ ശമ്പളമുള്ള അവധിയാക്കിയാണ് സര്‍കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സമരത്തില്‍ പങ്കെടുത്ത ജീവനക്കര്‍ക്ക് ശമ്പളം അനുവദിച്ചുകൊണ്ടുള്ള ഈ ഉത്തരവാണ് ഹൈകോടതി റദ്ദാക്കിയത്.ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍കാര്‍ ജീവനക്കാരനുമായ ബാലഗോപാല്‍ സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.