Wednesday, May 15, 2024
indiakeralaNews

ദീപുവിന്റെ മൃതദേഹം കിഴക്കമ്പലം ട്വന്റി20 നഗറില്‍ എത്തിച്ചു.

കിഴക്കമ്പലം സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു ചികിത്സയിലായിരിക്കെ മരിച്ച ട്വന്റി20 അഞ്ചാം വാര്‍ഡ് ഏരിയ സെക്രട്ടറി സി.കെ.ദീപുവിന്റെ (38) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കിഴക്കമ്പലം ട്വന്റി20 നഗറില്‍ എത്തിച്ചു. അന്തിമോപചാരം അര്‍പ്പിക്കാനായി നിരവധി പേരാണ് എത്തുന്നത്. മര്‍ദനത്തെത്തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായ ദീപു അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.പ്രതികളായ ചേലക്കുളം കാവുങ്ങപ്പറമ്പ് വലിയപറമ്പില്‍ അസീസ്, പാറാട്ട് വീയൂട്ട് അബ്ദുല്‍ റഹ്‌മാന്‍, പാറാട്ട് സൈനുദീന്‍, നെടുങ്ങാട്ട് ബഷീര്‍ എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.