Tuesday, April 30, 2024
keralaNews

ദിലീപിന്റെ സുഹൃത്തിനെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി.

ദിലീപിന്റെ സുഹൃത്തിനെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി.വ്യാസന്‍ എടവനക്കാടിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയത്.വ്യാസനെ ചോദ്യം ചെയ്യും.അതിനിടെ, ദിലീപിന്റെ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേക്ക് കടന്നു. ദിലീപ് അടക്കം അഞ്ച് പ്രതികളെയാണ് മൂന്നാംദിനവും ചോദ്യം ചെയ്യുന്നത്. കോടതി അനുവദിച്ചിരിക്കുന്ന അവസാന ദിവസമായതിനാല്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത ചില ഡിജിറ്റല്‍ സാമഗ്രികളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷമേ അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ സാധിക്കൂവെന്ന് ക്രൈംബ്രാഞ്ച് എസ്.പി പറഞ്ഞിരുന്നു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളും തെളിവുകളും ഉള്‍പ്പടെ വിശദമായ റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹൈക്കോടതിയില്‍ നല്‍കണം.