Sunday, May 12, 2024
keralaNewspolitics

ദലൈലാമയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി

ഇന്ത്യയില്‍ പ്രവാസത്തിലായിരിക്കുന്ന ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയെ അദ്ദേഹത്തിന്റെ ജന്മദിനത്തിന് ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിബറ്റില്‍ ദലൈ ലാമയുടെ കീഴിലുള്ള നേതൃത്വത്തെ അംഗീകരിക്കാത്ത ചൈനയ്ക്കുള്ള ശക്തവും വ്യക്തവുമായ സന്ദേശം ആണ് മോദി ഈയൊരു പിറന്നാള്‍ സന്ദേശത്തിലൂടെ നല്‍കിയിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.                                                        86ാം ജന്മദിനം ആഘോഷിക്കുന്ന ദലൈ ലാമ ഇന്ത്യയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. എങ്കില്‍ പോലും ടിബറ്റിലെ ബഹുഭൂരിപക്ഷം ജനതയും ദലൈ ലാമയെ തങ്ങളുടെ നേതാവായി കരുതുന്നവരാണ്. എന്നാല്‍ ചൈന ലാമയുടെ ഈ പദവി ഇതു വരെ അംഗീകരിച്ചു കൊടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരുന്ന സമയത്ത് ദലൈ ലാമയുടെ പിറന്നാളിന് മോദി ആശംസകള്‍ അറിയിക്കാത്തത് ചര്‍ച്ചയായിരുന്നു.