Thursday, May 9, 2024
indiaNews

ദക്ഷിണാഫ്രിക്കയില്‍ നിന്നുമെത്തിയ ഇന്ത്യന്‍ പൗരന് കൊറോണ

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരികെയെത്തിയ ഇന്ത്യന്‍ പൗരന് കൊറോണ സ്ഥിരീകരിച്ചതായി മുംബൈ ആരോഗ്യവകുപ്പ്. എന്നാല്‍ പുതിയ വകഭേദമാണോ ഇദ്ദേഹത്തിനെ ബാധിച്ചത് എന്നത് പുറത്തുവിട്ടിട്ടില്ല. മുംബൈ ആര്‍ട്ട്ഗ്യാലറി ഐസൊലേഷന്‍ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കല്യാണിലെ കസ്തൂര്‍ബ ആശുപത്രിയിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നിന്നാണ് ഡോംബിവല്ലി സ്വദേശി കഴിഞ്ഞ 24-ാം തീയതി ഇന്ത്യയിലെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും നാട്ടിലെത്തിയ ശേഷം ഇദ്ദേഹം ആരുമായും സമ്പര്‍ക്കത്തില്‍ വരാഞ്ഞത് നന്നായെന്ന് ഡോ. പ്രതിഭ പന്‍പാട്ടീല്‍ അറിയിച്ചു.ദക്ഷിണാഫ്രിക്കയില്‍ നിന്നും 98 പേരാണ് ഇതുവരെ മുംബൈയിലെത്തിയത്. ഒമിക്രോണ്‍ ഭീതിയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തിയ എല്ലാവരേയും ക്വാറന്റൈനിലാക്കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.