Thursday, May 16, 2024
keralaNews

45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രതിരോധ കുത്തിവയ്പ്.

45 വയസ്സിനും അതില്‍ മുകളിലും പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 45 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഓരോ പൗരനോടും വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.- കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.കൊറോണ വൈറസ് ടാസ്‌ക് ഫോഴ്സിന്റെയും വിദഗ്ധരുടെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഈ തീരുമാനം കൈക്കൊണ്ടതെന്ന് ജാവദേക്കര്‍ പറഞ്ഞു.നിലവില്‍, 45 നും 60 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങളുള്ള പൗരന്മാര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വാക്‌സിനേഷന്‍ ലഭിക്കുന്നത്.