Tuesday, May 21, 2024
keralaNews

തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി; സിപിഐ നേതാവ് അറസ്റ്റില്‍

തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയില്‍ സി.പി.ഐ നേതാവ് അറസ്റ്റില്‍. എം.ജെ. ഡിക്‌സണാണ് അറസ്റ്റിലായത്. ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. അതേസമയം സി.പി.എമ്മിന്റെ പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.സി. വിജുവും അറസ്റ്റിലായി.