Tuesday, May 7, 2024
keralaNewspolitics

തൃക്കാക്കരയില്‍ സഭയാണ് താരമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നത്. തൃക്കാക്കരയില്‍ സഭയാണ് തിളങ്ങി നില്‍ക്കുന്നത് . സ്ഥാനാര്‍ഥികള്‍ താരമല്ല. കുറച്ച് ദിവസം കഴിയുമ്പോള്‍ സഭയെ താഴെവെച്ച് സ്ഥാനാര്‍ഥികളെ താരം ആക്കിയേക്കും.

എസ്എന്‍ഡിപിയുടെ പിന്തുണ ആര്‍ക്കാണെന്ന കാര്യം പുറത്ത് പറയേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ലൗ ജിഹാദ് കേരളത്തിലും ഉണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.ഒറ്റപ്പെട്ട സംഭവം ഉണ്ട്.അതിനെ തള്ളുന്നില്ല.കുടുംബത്തോടെ മത പരിവര്‍ത്തനം നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എ എന്‍ രാധാകൃഷ്ണന്‍ കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി.അനുഗ്രഹം വാങ്ങാനാണ് വന്നതെന്നും വെള്ളാപ്പള്ളിയുടെ വീട് തറവാട് പോലെയാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.20-20യും ആപ്പും മത്സരിക്കാന്‍ ഇല്ലാത്തത് ഗുണം ചെയ്യും.ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്.ത്രികോണ മത്സരത്തില്‍ ഇത് ഗുണം ചെയ്യുമെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.