Monday, April 29, 2024
keralaNews

തീർത്ഥാടന പാതയിലെ പാലത്തിന്റെ തകർന്ന അപ്രോച്ച് റോഡ്  പുനസ്ഥാപിക്കാൻ നടപടിയായില്ല. 

എരുമേലി: ശബരിമല തീർത്ഥാടകർ സമാന്തര പാതയായി  ഉപയോഗിക്കുന്ന മൂക്കൻപ്പെട്ടി -കാളകെട്ടി റോഡിലെ പാലത്തിന്റെ തകർന്ന അപ്രോച്ച് റോഡ്  പുനസ്ഥാപിക്കാൻ നടപടിയായില്ല.കഴിഞ്ഞ  മഴക്കെടുതിയിലാണ് പാലത്തിന്റെ ഒരു വശത്തെ അപ്രോച്ച് റോഡിന്റെ  ഒരു ഭാഗമാണ് തകർന്നത്.റോഡ് തകർന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും റോഡ് സുരക്ഷിതമാക്കാനുള്ള യാതൊരു നടപടിയും  ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.മുണ്ടക്കയം ഭാഗത്തു നിന്നും വരുന്നതും – തിരികെ പോകുന്നതുമായ  തീർത്ഥാടകരുടേതടക്കം എല്ലാ വാഹനങ്ങളും സഞ്ചരിക്കുന്നത് ഈ പാലത്തിൽക്കൂടിയാണ്.റോഡ് അപകടാവസ്ഥയിലാണെന്ന് പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ്  മാത്രമാണ് യാത്രക്കാരെ
അപകടത്തിലാക്കാത്തത്.വനത്തിൽ നിന്നും ഒഴുകി വരുന്ന വെള്ളം പമ്പാ നദിയിലേക്ക് പോകുന്നതിനായുള്ള ചെറിയ തോടിന് കുറുകെയാണ് പാലം നിർമ്മിക്കുന്നത്.  ഈ തോടിന്റെ ഇരുവശവും കെട്ടാത്തതാണ് ഇപ്പോഴത്തെ അപകടാവസ്ഥക്ക് കാരണമെന്നും നാട്ടുകാർ പറഞ്ഞു.