Tuesday, May 14, 2024
keralaNews

അനുഷ്ഠാനങ്ങൾ തടസ്സപ്പെടുത്തുക വഴി ശബരിമലക്ഷേത്രത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ;  വി എച്ച് പി

എരുമേലി: വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങൾ തടസ്സപ്പെടുത്തുക വഴി ശബരിമലക്ഷേത്രത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്   വിശ്വഹിന്ദു പരിഷത്ത് ( വി എച്ച് പി )സംസ്ഥാന അധ്യക്ഷൻ വിജി തമ്പി പറഞ്ഞു .  എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചർച്ചകളുടെ ഭാഗമായി എരുമേലി എത്തിയതായിരുന്നു അദ്ദേഹം . പമ്പാ നദിയിൽ വെള്ളം കുറഞ്ഞിട്ടും കുളിക്കാൻ അനുവാദമില്ല , ബലിതർപ്പണത്തിന് അനുവാദമില്ല,   പമ്പയിലും – ശബരിമലയിലും വെക്കാൻ അനുവാദമില്ല, നീലിമല വഴിയുള്ള പരമ്പരാഗത പാതയിലൂടെ യാത്രയില്ല , വലിയ പ്രാധാന്യമുള്ള വഴിപാടായ നെയ്യഭിഷേകത്തിന് അനുവാദമില്ല, എരുമേലി വഴിയുള്ള ഉള്ള പരമ്പരാഗത കാനനപാതയിലൂടെ യാത്ര പാടില്ല . എന്നു തുടങ്ങി  ശബരിമലയുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങൾ തടസ്സപ്പെടുത്തി ശബരിമലയെ തകർക്കുകയെന്ന   നയമാണ്  നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശബരിമല തീർഥാടന കാര്യത്തിൽ കോവിഡിന്റെ കാര്യം പറയുന്ന  സർക്കാർ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് അയ്യപ്പഭക്തരെ കെഎസ്ആർടിസി ബസിൽ കുത്തിനിറച്ചു കൊണ്ടുപോകുന്നത്  എന്തിന്റെ  അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു . ശബരിമല തീർഥാടകരുടെ വാഹനം പാർക്കിംഗിനായി ചക്കുപാലം , ത്രിവേണി , പമ്പ എന്നിവിടങ്ങളിൽ ഇതിൽ ദൈവഹിതം ബോർഡ് വാങ്ങിക്കൂട്ടിയ ഏക്കറുകണക്കിന് ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ്
നീക്കം നടത്തുന്നത് . ഇത്  അനുവദിക്കാനാവില്ല . അയ്യപ്പഭക്തരുടെ വാഹനങ്ങൾ  പാർക്കിംഗ് ,  പമ്പ ബലി,  അടക്കം എല്ലാ ആചാരാനുഷ്ഠാനങ്ങളും നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും , പത്തനംതിട്ട കളക്ടർക്കും  നിവേദനം നല്‍കി.