Sunday, May 5, 2024
keralaNews

തീപ്പൊള്ളലേറ്റ യുവതി മരിച്ചു

രണ്ടാം ഭര്‍ത്താവിനൊപ്പം കഴിയവേ തീപ്പൊള്ളലേറ്റ യുവതി മരിച്ചു.വെഞ്ഞാറമൂട് നെല്ലനാട് അപ്പൂപ്പന്‍ കോവില്‍ ചാവരുകാവ് പുത്തന്‍വീട്ടില്‍ ലാലുവിന്റെ ഭാര്യ ബിന്ദുവാണ് (38)മരിച്ചത്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ: ബിന്ദുവും ലാലുവും രണ്ടാം വിവാഹക്കാരാണ്. ആദ്യഭര്‍ത്താവ് അപ്പുക്കുട്ടനുമായുള്ള ബന്ധം വേര്‍പെടുത്തിയശേഷമാണ് ബിന്ദു ലാലുവിനൊപ്പം താമസം ആരംഭിച്ചത്. ഈ ബന്ധത്തില്‍ രണ്ടര വയസുള്ള ഒരു മകനുണ്ട്. കൂലിപ്പണിക്കാരനായ ലാലുവിന്റെ മദ്യപാനവും ബിന്ദുവിന്റെ കുടുംബവസ്തു വില്‍ക്കുന്നതിനെചൊല്ലിയുള്ള തര്‍ക്കവും ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കിന് കാരണമായി.

ഇന്നലെയും ഇതേചൊല്ലി വഴക്കിട്ടു. വഴക്കിനിടെ ബിന്ദു മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് ലാലു പോലീസിനോടും അയല്‍വാസികളോടും പറഞ്ഞത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ബിന്ദുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷ്ണു,അഭിജിത്ത് എന്നിവര്‍ മക്കളാണ്. വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.