Monday, April 29, 2024
keralaNews

തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ചെക്കു കേസില്‍ ഒരുവര്‍ഷം തടവു ശിക്ഷ.

തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ചെക്കു കേസില്‍ ഒരുവര്‍ഷം തടവു ശിക്ഷ. കേസുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപ പിഴയും കോടതി ചുമത്തി. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍, കമല്‍ ഹാസന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് ശരത് കുമാര്‍. ശരത് കുമാറിന്റെ ഓള്‍ ഇന്ത്യ സമതുവ മക്കള്‍ കച്ചി കമലിന്റെ മക്കള്‍ നീതി മയ്യത്തിന്റെ സഖ്യകക്ഷിയാണ്.റേഡിയന്‍സ് മീഡിയ എന്ന കമ്ബനി നല്‍കിയ കേസിലാണ് ശരത് കുമാറിനും രാധികയ്ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്ബനി 2018ല്‍ ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക് തന്നുവെന്നുമാണ് റേഡിയന്‍സ് പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ അന്‍പതു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നുവെന്നും പരാതിയിലുണ്ട്.അതേസമയം വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ശരത് കുമാറിനെയും രാധികയെയും ഉദ്ധരിച്ചുകൊണ്ടുള്ള റിപോര്‍ടില്‍ പറയുന്നു.