Wednesday, May 15, 2024
keralaNewspolitics

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 234 നിയോജക മണ്ഡലങ്ങളിലായി 3,998 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. കന്യാകുമാരിയില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നു. 6.3 കോടി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. മേയ് രണ്ടിനാണ് ഫലപ്രഖ്യാപനം.

 

 

മൂന്നാം മുന്നണിയുമായി കമല്‍ഹാസനും, വിജയകാന്തിനൊപ്പം കൈകോര്‍ത്ത് ടിടിവി ദിനകരനും ശക്തമായി രംഗത്തുണ്ട്. എച്ച്.വസന്തകുമാറിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന കന്യാകുമാരി ലോക്‌സഭാ സീറ്റില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് ഏറ്റുമുട്ടല്‍.