Saturday, April 27, 2024
keralaNewsObituary

ഡോ. കെ.പി. ജോര്‍ജ് അന്തരിച്ചു.

കോട്ടയം :ഡോ. കെ.പി. ജോര്‍ജ് അന്തരിച്ചു. 94 വയസ്സായിരുന്നു.ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കുന്ന പ്രത്യേക കോളത്തിലൂടെ ഏറെ ശ്രദ്ധേയനാണ്.1928 ല്‍ തൃശൂരിലാണ് ജനനം. കൊച്ചി സംസ്ഥാനത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന കെ.എ. പൗലോസാണു പിതാവ്. മാതാവ് കൊച്ചി സംസ്ഥാന പൊലീസ് കമ്മിഷണറായിരുന്ന മഴുവഞ്ചേരിപ്പറമ്പത്ത് എം.എ. ചാക്കോയുടെ മകള്‍ മേരി. മാരാമണ്‍ സ്വദേശി മറിയമാണ് ഭാര്യ. മക്കള്‍: പൗലോസ് ജോര്‍ജ്, തോമസ് ജോര്‍ജ്.1945ല്‍ കൊച്ചി സംസ്ഥാനത്തുനിന്ന് മദ്രാസില്‍ എംബിബിഎസിനു പ്രവേശനം ലഭിച്ച രണ്ടു പേരില്‍ ഒരാളാണു കെ.പി. ജോര്‍ജ്. 1951ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കി. 1958ല്‍ എഡിന്‍ബറോയില്‍നിന്ന് ഡിടിഎം ആന്‍ഡ് എച്ചും 1963ല്‍ എംആര്‍സിപിയും നേടി. 1975ല്‍ ഇംഗ്ലണ്ടില്‍നിന്ന് എന്‍ഡോക്രൈനോളജിയില്‍നിന്നു പരിശീലനം നേടി. കോഴിക്കോട് മെഡിക്കല്‍ കോളജിലും കോട്ടയം മെഡിക്കല്‍ കോളജിലും പ്രവര്‍ത്തിച്ചു. 1983ല്‍ കോട്ടയത്തുനിന്ന് അസോഷ്യേറ്റ് പ്രഫസറായി വിരമിച്ചു.