Wednesday, May 15, 2024
keralaNews

ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രിയുടെ സമീപത്തേക്ക് തെരുവ് നായ ;തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍.

ന്യൂഡല്‍ഹി:വാഹനത്തില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപത്തേക്ക് എത്തിയ തെരുവ് നായയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.സി.പി.എം. പി.ബി. യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹി എ.കെ.ജി. ഭവനില്‍ എത്തിയവേളയിലാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് നായ എത്തിയത്. മുഖ്യമന്ത്രി കാറില്‍നിന്ന് ഇറങ്ങുന്നതിന് മുമ്പേ നായ കാറിനടുത്തേക്ക് വരികയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നായയെ തടയുകയും ഓടിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.