Monday, May 13, 2024
indiaNewsSports

ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു.

ബേണ്‍ :ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു. വിരമിക്കുന്ന വിവരം റോജര്‍ ഫെഡറര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന ലേവര്‍കപ്പാകും ഫെഡററിന്റെ അവസാന മത്സരം. നാല്‍പ്പത്തൊന്നുകാരനായ സ്വിസ് ഇതിഹാസം 20 ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. മൂന്നു വര്‍ഷമായി അലട്ടുന്ന പരുക്കാണ് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ കാരണമെന്ന് ഫെഡറര്‍ സൂചിപ്പിച്ചു. തിരിച്ചുവരവിന് ആത്മാര്‍ഥമായി ശ്രമിച്ചുവെന്നും ഫെഡറര്‍ കുറിച്ചു.