Monday, May 6, 2024
keralaNews

ട്യൂഷന് പോയ വിദ്യാര്‍ഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി കമ്മലുകള്‍ കവര്‍ന്നു

കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി കുരിശുമൂട് – പറണ്ടോട് റോഡില്‍ വച്ച് വിദ്യാര്‍ഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി കമ്മലുകള്‍ കവര്‍ന്നു. കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. രാവിലെ ട്യൂഷന് പോകുംവഴിയാണ് സംഭവം. ബോധരഹിതയായി വഴിയില്‍ കിടന്ന കുട്ടിയെ നാട്ടുകാര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.