Thursday, May 16, 2024
keralaLocal NewsNews

ടി പി ആര്‍ -13.5% എരുമേലിയില്‍ കര്‍ശന നിയന്ത്രണം ; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് .

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ടിപിആര്‍ ഇന്ന് 13.5%വും,ഒരാഴ്ചത്തെ ശരാശരി 15.96% ത്തില്‍ എത്തിയതിന്റെ അടിസ്ഥാനത്തില്‍ എരുമേലി പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പഞ്ചായത്തില്‍ കൂടിയ അവലോകന യോഗത്തില്‍ തീരുമാനിച്ചു.

പ്രധാനപ്പെട്ട തീരുമാനങ്ങള്‍ .

1. ഓട്ടോ – ടാക്‌സി ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം,
രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് കരുതിയാല്‍ മതിയാകും.ഈ രണ്ടു സര്‍ട്ടിഫിക്കറ്റുകളും കയ്യില്‍ ഇല്ലാത്തവര്‍ 7 ദിവസം നിരത്തിലിറങ്ങാന്‍ പാടില്ല.

2. ഒരു ആഴ്ചത്തേക്ക് കുടുംബശ്രീ യോഗങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. 23 വാര്‍ഡുകളിലും തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണം അല്ലങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ ആയിരിക്കണം .

3.എല്ലാ വാര്‍ഡുകളിലും ഏഴു ദിവസംകൊണ്ട് കോവിഡ് ടെസ്റ്റ് നടത്തുന്നതായിരിക്കും., ജില്ലാ മെഡിക്കല്‍ സംഘം എന്‍.എച്ച്.എമ്മും സി എച്ച് സി യിലെ സംഘവും സംയുക്തമായി ആയിരിക്കും എരുമേലിയിലെ എല്ലാ വാര്‍ഡുകളിലും ടെസ്റ്റ് നടത്തുന്നത്.

4. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും ഏഴ് ദിവസത്തേക്ക് എരുമേലിയില്‍ തുറന്ന് പ്രവര്‍ത്തിക്കുക. ഇത്തരം കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക.

5. ബസുകളില്‍ യാത്രക്കാരെ ഇരുത്തി മാത്രം യാത്ര ചെയ്യാന്‍ ബസ്സുടമകള്‍ അനുവദിക്കുക, അല്ലാത്തപക്ഷം ബസ്സുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കും.

6. അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം

മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

എരുമേലി ഗ്രാമപഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി വര്‍ദ്ധിച്ച സാഹചര്യത്തില്‍ എരുമേലി പഞ്ചായത്തിനെ ഡി കാറ്റഗറിയായി പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്ത് ്പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്കുട്ടിയുടെ അധ്യക്ഷതയില്‍ പോലീസും, ആരോഗ്യ വകുപ്പ് ,റവന്യൂ വകുപ്പ് ,വ്യാപാരി വ്യവസായി പ്രതിനിധികളും, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരും അവലോകനയോഗത്തില്‍ പങ്കെടുത്തു.