Thursday, May 2, 2024
keralaNewsObituary

മുന്‍ എംഎല്‍എയും സ്പീക്കറുമായിരുന്ന സി.എ.കുര്യന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഐ നേതാവ് സി.എ.കുര്യന്‍ (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയില്‍ ഇരിക്കുകയായിരുന്നു. മൂന്നു തവണ പീരുമേട് എംഎല്‍എ ആയിരുന്നു.ട്രേഡ് യൂണിയന്‍ രംഗത്ത് 1960ല്‍ എത്തിയ സി.എ.കുര്യന്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പത്താം നിയമസഭയില്‍ ഡപ്യൂട്ടി സ്പീക്കറായിരുന്നു.