Thursday, May 16, 2024
EntertainmentkeralaNews

“ഞാനിനി എന്താ ചെയ്യണ്ടേ അമ്മേ, പറ അമ്മേ, ”അമ്മയുടെ മൃതദേഹം വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ കരഞ്ഞു കൊണ്ട് നടി ജൂഹി

മലയാളികളുടെ ഇടയില്‍ ശ്രദ്ധേയം ആയ താരമാണ് നടി ജൂഹി റുസ്തഗി. ഉപ്പും മുളകും എന്ന മിനിസ്‌ക്രീന്‍ പരിപാടിയില്‍ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം മലയാളികള്‍ക്ക് പ്രിയങ്കരിയായത്.കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ അമ്മ മരണപെട്ടത്, നേരത്തെ അച്ഛന്‍ മരിച്ചുപോയ നടി ജൂഹിക്ക് താങ്ങായും തണലായും നിന്നത് അമ്മ ഭാഗ്യലക്ഷ്മിയായിരുന്നു, ജൂഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറി വന്ന് ഇടിക്കുകയായിരുന്നു, സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ അമ്മ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു, സഹോദരന്‍ ചിരാഗ് പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയില്‍ ആണ്.സംസ്‌കാര ചടങ്ങുകള്‍ക്ക് അമ്മയുടെ ശരീരം വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ ബന്ധുക്കളുടെയും ജൂഹിയുടെയും പ്രവൃത്തിയില്‍ കണ്ട് നിന്നവര്‍ക്ക് പോലും കണ്ണീരടക്കന്‍ സാധിച്ചില്ല, അമ്മയുടെ ചലനമറ്റ ശരീരം കണ്ടപ്പോള്‍ തന്നെ ജൂഹി അലറി കരയാന്‍ തുടങ്ങി, അമ്മയെ വീടിന്റെ മുന്നില്‍ കിടത്തിയ സമയത്ത് തന്നെ ജൂഹിയെ ബന്ധുക്കള്‍ വട്ടം പിടിച്ചിരുന്നു, എന്നാല്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ വീടു എന്ന് കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്ത് ചെല്ലുകയായിരുന്നു.അമ്മയുടെ അടുത്ത് വന്ന ശേഷം മുഖത്ത് കെട്ടി പിടിച്ച് കൊണ്ട് ജൂഹി കരയുകയായിരുന്നു, കരഞ്ഞുകൊണ്ട് അമ്മയോട് താരം ചോദിക്കുന്ന ചോദ്യം കേട്ട് അവിടെ നിന്നവര്‍ പോലും വിങ്ങി പൊട്ടി കരയുകയായിരുന്നു, ഞാനിനി എന്താ ചെയ്യണ്ടേ അമ്മേ, പറ അമ്മേ, എന്തിനാ അമ്മ പോയേ, എന്നെ ഒറ്റയ്ക്കാക്കി എന്തിനാ പോയേ, അമ്മയ്ക്ക് അറിയില്ലേ, കണ്ണ് തുറക്ക് അമ്മാ, എന്തിനാ അമ്മ പോയേ, ആരാ ഇനി എനിക്ക് ഉള്ളേ, ഞാനിനി ആരോടാ വഴക്കിടണ്ടേ, അപ്പയുടെ അടുത്ത് പോകാനാണോ എല്ലാ ദിവസവും അമ്മ വിളക്ക് വെച്ച് പ്രാര്‍ഥിച്ചേ, രാവിലെ എഴുന്നേറ്റ് വിളക്ക് വെച്ചേ എന്ന് ചോദിച്ച് കൊണ്ട് അമ്മയുടെ മുഖത്ത് കെട്ടി പിടിച്ച് കരയുകയായിരുന്നു.അവസാനം അമ്മയുടെ കാല്‍ക്കല്‍ വന്ന് കെട്ടിപിടിച്ച് കൊണ്ട് കരയുകയായിരുന്നു, ജൂഹിയോടൊപ്പം അമ്മയുടെ സഹോദരിമാരും മറ്റ് ബന്ധുക്കളും കൂടെ തന്നെയുണ്ട്, അച്ഛന്റെ വിയോഗത്തിന്റെ ഷോക്കില്‍ നിന്ന് മുക്തയാകാന്‍ ദിവസങ്ങളോളം എടുത്ത താരത്തിന് അമ്മയുടെ വിയോഗം കൂടി താങ്ങാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയില്‍ ആണ് മലയാള പ്രേക്ഷകര്‍.