Friday, May 17, 2024
Local NewsNews

കെ കെ എന്‍ റ്റി സി ജില്ല സമ്മേളനം 27 ന്

എരുമേലി: കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് കോട്ടയം ജില്ല സമ്മേളനവും – ക്ഷേമനിധി കാര്‍ഡ് വിതരണവും 27 ന് ചൊവ്വാഴ്ച ഉച്ചക്ക് 1.30 ന് എരുമേലി എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടക്കും. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എ സലീം ഉദ്ഘാടനം ചെയ്യും .കെ കെ എന്‍ റ്റി സി സംസ്ഥാന പ്രസിഡന്റ് കെ പി തമ്പി കണ്ണാടന്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ല പ്രസിഡന്റ് പി ജെ ജോസഫ് പാലമുറിയില്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേതാക്കള്‍ പങ്കെടുക്കും .