Wednesday, May 15, 2024
indiaNewsSportsworld

ജോര്‍ജിഞ്ഞോ യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരം.

ചെല്‍സിയുടെ ഇറ്റാലിയന്‍ താരം ജോര്‍ജിഞ്ഞോ യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരം. കെവിന്‍ ഡുബ്രുയ്്നെയും എംഗോളോ കാന്റെയെയും പിന്തള്ളിയാണ് 29കാരനായ ജോര്‍ജിഞ്ഞോ യുവേഫ പുരസ്‌കാരം സ്വന്തമാക്കിയത്. യൂറോ കപ്പ് നേടിയ ഇറ്റാലിയന്‍ ടീമംഗമായിരുന്ന ജോര്‍ജിഞ്ഞോ ചെല്‍സിക്കൊപ്പം ചാംപ്യന്‍സ് ലീഗും സ്വന്തമാക്കി. ബാര്‍സലോനയുടെ അലെക്‌സിയ പുറ്റെല്ലാസാണ് മികച്ച വനിത താരം. ചെല്‍സിയുടെ തോമസ് ടൂഷെലാണ് മികച്ച പരിശീലകന്‍.