Friday, May 10, 2024
EntertainmentkeralaNews

ജെ.സി. ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി.ചന്ദ്രന്.

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവാനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി.ചന്ദ്രന്. സാമൂഹ്യപ്രതിബദ്ധതയാണ് ടി.വി. ചന്ദ്രന്‍ ചിത്രങ്ങളുടെ മുഖമുദ്ര. താന്‍ ജീവിക്കുന്ന സമൂഹത്തിലെ ദുഷിപ്പിനും മൂല്യച്യുതിക്കുമെതിരെയുള്ള സംവിധായകന്റെ കലാപവും പോരാട്ടവും അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലും കാണാനാവും. അന്താരാഷ്ട്ര മേളകളില്‍ മലയാള സിനിമയുടെ മേല്‍വിലാസമായി മാറി ടി.വി ചന്ദ്രന്‍ എന്ന സംവിധായകന്‍. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പൊന്തന്‍മാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.കൃഷ്ണന്‍കുട്ടി, ഹേമാവിന്‍ കാതലര്‍കള്‍, ആലീസിന്റെ അന്വേഷണം, പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷന്‍, ആടുംകൂത്ത്, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനും, ഭൂമിയുടെ അവകാശികള്‍, മോഹവലയം, പെങ്ങളില തുടങ്ങിയവയാണ് സിനിമകള്‍. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളുടെയും തിരക്കഥ എഴുതിയതും അദ്ദേഹമാണ്. ആറ് ദേശിയ അവാര്‍ഡുകളും പത്ത് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു.