Monday, May 13, 2024
keralaNewspolitics

ജെയ്ക്ക് സി തോമസിനും, മണര്‍കാട് പള്ളി സഹവികാരിക്കും എതിരെ പരാതി.

കോട്ടയം: മതവും മതവികാരവും മത ചിഹ്നവും ഇടവക വികാരവും ഉപയോഗിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച സംഭവത്തില്‍ പുതുപ്പള്ളി നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനും മണര്‍കാട് സെന്റ് മേരീസ് പള്ളി സഹവികാരി ഫാ.എം.ഐ. തോമസിസ് മറ്റത്തിലിനും എതിരെ മന്നംയുവജനവേദി പ്രസിഡന്റ് കെ.വി.ഹരിദാസ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ഫാ.എം.ഐ.തോമസ് മറ്റത്തിലിനെതിരെ കേസെടുക്കണമെന്നും ഇതില്‍ പങ്കാളിയായ ജെയ്ക്ക് സി തോമസിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നും പരാതിയില്‍ പറയുന്നു. ഫാ.എം.ഐ. തോമസിസ് മറ്റത്തിലിന്റെ ഓഡിയോ സന്ദേശവും സാമൂഹ്യമാദ്ധ്യമങ്ങളിലെ പോസ്റ്റുകളും രേഖകളായി സമര്‍പ്പിച്ചിട്ടുണ്ട്.