Monday, May 13, 2024
keralaNewsObituary

ജീവനെടുത്ത് കാട്ടാന; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷധവുമായി നാട്ടുകാര്‍. മാനന്തവാടി നഗര മധ്യത്തില്‍ മരിച്ച അജീഷിന്റെ മൃതദേഹവുമായിട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. കോഴിക്കോട്, മൈസൂരു, തലശ്ശേരി റോഡുകളാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. വയനാട് എസ്പിക്ക് നേരെയും പ്രതിഷേധമുയര്‍ന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ ആശുപത്രിയിലേക്ക് നടന്നുപോകാനാവശ്യപ്പെട്ടു.  ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മാനന്തവാടി നഗസഭയിലെ 4 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസമേഖലയില്‍ ഇന്നലെ കാട്ടാനയിറങ്ങിയിരുന്നു. ആനയിറങ്ങിയ വിവരം ജനങ്ങളെ ഒരു അനൗണ്‍സ്‌മെന്റിലൂടെ പോലും വനംവകുപ്പ് അറിയിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.  ജോലിക്കായി പണിക്കാരെ വിളിക്കുന്നതായി വന്ന അജീഷിനെ ഗേറ്റ് തകര്‍ത്ത് ഓടിയെത്തിയ കാട്ടാന ഗേറ്റ് തകര്‍ത്ത് ആക്രമിക്കുകയായിരുന്നു.   കാട്ടാനയെ കണ്ട് ഓടിരക്ഷപ്പെടുന്നതിനിടെ താഴെ വീണ അജീഷിനെ ആക്രമിക്കുകയായിരുന്നു. കട്ടത്തില്‍ ജോമോന്‍ എന്നയാളിന്റെ വീടിന് മുറ്റത്തേക്കാണ് കാട്ടാന കയറി വന്നത്. കളക്ടര്‍ നേരിട്ടെത്തി പരിഹാരം കണ്ടെത്തെണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.