Sunday, May 19, 2024
BusinessindiaNews

ജിയോയെ വീണ്ടും പിന്നിലാക്കി എയര്‍ടെല്‍.

പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയെ വീണ്ടും പിന്നിലാക്കി എയര്‍ടെല്‍.നവംബര്‍ മാസത്തിലേ കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിലേക്ക് പുതുതായി എത്തിയവര്‍ 43.70 ലക്ഷമാണ്. ജിയോയിലേക്ക് 19.36 ലക്ഷം പേരും. അതേ സമയം വോഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടം തന്നെയാണ് 28.94 ലക്ഷം വരിക്കാരെ ഇവര്‍ക്ക് നഷ്ടമായി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.പുതിയ ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വര്‍ക്കില്‍ എത്തിക്കുന്നതില്‍ ഇത് തുടര്‍ച്ചയായ നാലാം മാസമാണ് എയര്‍ടെല്‍ ജിയോയെ പിന്നിലാക്കുന്നത്. ജിയോ 4ജി സേവനങ്ങള്‍ മാത്രം നല്‍കുന്ന ഓപ്പറേറ്ററാണ്.എന്നാല്‍ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവ 2ജി, 3ജി, 4ജി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.നവംബറിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ മൊത്തം വരിക്കാര്‍ 40.82 കോടിയാണ്. തൊട്ടുപിന്നില്‍ 33.46 കോടി ഉപഭോക്താക്കളുള്ള എയര്‍ടെലുമുണ്ട്.