Wednesday, May 15, 2024
indiaNews

ജമ്മു കശ്മീരില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍ :ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു. മൂന്ന് ഇടങ്ങളിലായി നടത്തിയ അഞ്ച് സംയുക്ത ഓപ്പറേഷനുകളിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഒരോ ഭീകരരെയുമാണ് വധിച്ചത്. ഒരു ഭീകരനെ പിടികൂടിയെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ ജയ്‌ഷെ മുഹമ്മദ് ഭീകരരും മറ്റു രണ്ടു പേര്‍ ലഷ്‌കര്‍ ഭീകരരുമാണ്.