Wednesday, May 22, 2024
keralaNewspolitics

ജനപക്ഷം പാർട്ടിക്കാർ  കേരള കോൺഗ്രസിൽ ചേർന്നുവെന്ന പ്രചരണം തെറ്റാണ് ; അഡ്വ. ഷോൺ ജോർജ് . 

എരുമേലി: കേരള ജനപക്ഷം പാർട്ടിയിൽ പ്പെടാത്തവരും , തിരഞ്ഞെടുപ്പിൽ തങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയോ വോട്ടുചെയ്യുക ചെയ്യാത്ത കുറേ പേർ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ചേർന്നതുമായി ബന്ധപ്പെട്ട് ഇവർ ജനപക്ഷത്തിൽ നിന്നും വന്നവരാണ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് തീർത്തും അപലപനീയമാണെന്ന്
ജില്ലാ പഞ്ചായത്ത് അംഗവും ജനപക്ഷം പാർട്ടി നേതാവുമായ  അഡ്വ:ഷോൺ ജോർജ് പറഞ്ഞു.
എരുമേലി മീഡിയ സെൻറർ നടന്ന പത്രസമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം,
നൂറു ദിവസം കൊണ്ട് പൂഞ്ഞാറിൽ വികസനത്തിന്റെ കൊടുമുടി  സൃഷ്ടിച്ചുവെന്ന തരത്തിൽ പ്രചരിപ്പിച്ച് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ
ജനങ്ങളെ വിഢികളാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഒരു നാട്ടിലേക്ക് വികസനം എത്തുന്നത് ഏതെങ്കിലും ഒരു പദ്ധതിയിൽ  സംസ്ഥാന സർക്കാരിന്റെ  ധനകാര്യ വകുപ്പിൽ നിന്നുള്ള ഭരണാനുമതി ലഭിക്കുന്നതോടെയാണ്. എന്നാൽ കഴിഞ്ഞ 100 ദിവസങ്ങൾക്കുള്ളിൽ  എംഎൽഎയ്ക്ക് 100 രൂപയുടെ ഒരു പദ്ധതിക്ക് പോലും  ഭരണാനുമതി നേടിയെടുക്കുവാൻ സാധിച്ചിട്ടില്ല. എന്നുമാത്രമല്ല നാട്ടിൽ താൻ ഉദ്ഘാടനം ചെയ്ത എല്ലാ  പദ്ധതികളും തൻ്റെ  മാത്രം ശ്രമഫലമായി ഉണ്ടായി വന്നവയാണ് എന്ന് എംഎൽഎ വാദിക്കുകയും ചെയ്യുന്നു. പത്രസമ്മേളനത്തിൽ ജനപക്ഷം എരുമേലി മണ്ഡലം പ്രസിഡന്റ് ജോഷി മുട്ടത്ത്, നേതാക്കളായ ബേബിച്ചൻ പള്ളിപ്പറമ്പിൽ, ബാബുക്കുട്ടൻ മുക്കൂട്ടുതറ,റെനീഷ് ചൂണ്ടച്ചേരി, പ്രവീൺ രാമചന്ദ്രൻ, ബിനോയി മാർട്ടിൻ, രഘു മന്നിക്കൽ, അനൂപ് ചീരംകുളം,ജോസഫ് ഒറ്റപ്ലാക്കൽ, വിനീത് ചെമ്പകപ്പാറ തുടങ്ങിയവർ  പങ്കെടുത്തു.