Friday, May 17, 2024
keralaNewspolitics

മതം മാറ്റുക എന്ന ഉദ്ദേശത്തോടെ പെൺകുട്ടികളെ സ്നേഹിച്ച വലയിലാക്കി വിവാഹം കഴിക്കുന്നത് ലൗ ജിഹാദ് ആണ് ;  അഡ്വ: ഷോൺ ജോർജ്

എരുമേലി: മതം മാറ്റുക എന്ന ഉദ്ദേശത്തോടെ
മാത്രം പെൺകുട്ടികളെ സ്നേഹിക്കുകയും പിന്നീട്
വലയിലാക്കി വിവാഹം കഴിക്കുന്നത് ലൗ ജിഹാദാണെന്ന്  അഡ്വ: ഷോൺ ജോർജ് പറഞ്ഞു. എരുമേലി മീഡിയ സെൻറർ മാധ്യമങ്ങളോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ  സ്നേഹിച്ച് വിവാഹം കഴിക്കുന്ന പെൺകുട്ടികൾ  സ്വന്തം ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് ഭർത്താവിന്റെ  മതം സ്വീകരിക്കുന്നതിനെ ലൗജിഹാദ് ആയി കണക്കാക്കാൻ സാധിക്കുകയില്ലെന്ന്  അഡ്വ: ഷോൺ ജോർജ് പറഞ്ഞു . ആറന്മുള വിമാനത്താവളം ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം ഉപേക്ഷിക്കപ്പെട്ടതോടെ മുൻ എംഎൽഎ മാരായ പിസി ജോർജ്ജിന്റെയും രാജു എബ്രഹാമിന്റെയും ശ്രമഫലമായാണ് ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി ഏറ്റെടുക്കുക എന്ന ആശയം മുൻപോട്ട് വന്നത്. എന്നാൽ ഇപ്പോൾ എരുമേലി വിമാനത്താവളത്തിന്റെ സാധ്യതാ പഠന റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ  ഓഫ് സിവിൽ ഏവിയേഷൻ തള്ളിയതിൽ, മുമ്പ് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത്  ഭൂമി വാങ്ങി കൂട്ടിയവരും, ആറന്മുളയിൽ വിമാനത്താവളം വരണം  എന്ന് ആഗ്രഹിക്കുന്നവരും ആണ്  എന്ന് അഡ്വ: ഷോൺ ജോർജ് പറഞ്ഞു.