Thursday, May 2, 2024
keralaNews

ചാച്ചാജിയുടെ ജന്മദിനം ഉത്സവമാക്കി എരുമേലി സെന്റ്. തോമസ് എൽ. പി. സ്കൂൾ.

എരുമേലി : കുട്ടികളുടെ സ്നേഹമുള്ള ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം കുരുന്നുകൾക്ക് അനുഭവവേദ്യമാക്കി എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂൾ. രാവിലെ 9.30 ന് സ്കൂൾ അസംബ്ലിയോടെ 100 – ഓളം കുട്ടി ചാച്ചാജിമാരാണ് സ്കൂൾ അങ്കണത്തിൽ അണിനിരന്നത്. മത്സരവേദിയിൽ മികച്ചത് കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി. കാരണം ഇളം മനസ്സിന്റെ നൈർമല്യത അത്രത്തോളം വിശാലത നിറഞ്ഞതായിരുന്നു . തുടർന്ന്, ജയ് വിളികളുടെയും ആഹ്ലാദാരവങ്ങളോടെയും അകമ്പടിയോടെ നിരത്തിൽ നെഹ്‌റുവിന്റെ തൊപ്പിയും ജുബ്ബയും റോസാപ്പൂവും അണിഞ്ഞ കൊച്ചുകുട്ടികളുടെ റാലി കാണികൾക്ക് ഏറെ കൗതുകമുണർത്തി ശ്രദ്ധേയമായി.തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. സി. അലീസിയ എഫ്. സി. സി. ശിശുദിന സന്ദേശം നൽകി. സ്കൂൾ പി ടി എ പ്രസിഡന്റ്‌ ശ്രീ. ബിനോയ്‌ വരിക്കമാക്കൽ,സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്ട്യൻ എഫ്. സി. സി., സ്കൂൾ ലീഡർ മാസ്റ്റർ. അശ്വന്ത് രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും പായസവും സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകി. ഉച്ചകഴിഞ്ഞ് കുട്ടികൾക്ക് ശിശുദിന “മെഗാ ക്വിസ് മത്സരം ” നടത്തപെട്ടു. ക്ലാസ്സ്‌ തലത്തിൽ വിജയിച്ചവരെ ടീമുകളാക്കി നടന്ന മത്സരത്തിൽ തുടർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ദിനാചരണ കമ്മിറ്റി കൺവീനർ സ്മിത സെബാസ്ട്യൻ,  കൊച്ചുറാണി പുനൂസ്,  മനുമോൾ മാത്യു എന്നിവർ നേതൃത്വം നൽകി.