Tuesday, May 21, 2024
EntertainmentkeralaNews

മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങളില്‍ ആദ്യമായി ഉണ്ണിമുകുന്ദന്‍ വരുന്നു

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും, ജീത്തു ജോസപ് ചിത്രം ട്വല്‍ത്ത് മാനിലുമാണ് ഉണ്ണിമുകുന്ദന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ഇത് ആദ്യമായാണ് ഉണ്ണി മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ അഭിനയിക്കുന്നത്.

തെലുഗ് ചിത്രം ജനത ഗാരേജില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. അതില്‍ മോഹന്‍ലാലിന്റെ മകന്‍ ആയിട്ടായിരുന്നു ഉണ്ണി അഭിനയിച്ചത്. ബ്രോ ഡാഡിയുടെ ചിത്രീകരണം നിലവില്‍ തെലങ്കാനയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, കല്യാണി പ്രിയദര്‍ശന്‍, മീന തുടങ്ങിയ വന്‍ താര നിരയാണ് ചിത്രത്തിനുള്ളത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. എന്‍.ശ്രീജിത്തും ബിബിനും ചേര്‍ന്ന് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത് മാന്‍ ഒരു ത്രില്ലര്‍ ആണ്. നവാഗതനായ കൃഷ്ണകുമാര്‍ രചന നിര്‍വഹിക്കുന്ന ട്വല്‍ത്ത് മാന്റെ നിര്‍മ്മാണവും ആന്റണി പെരുംബാവൂരാണ്