Saturday, April 20, 2024
keralaNews

തൃശൂരില്‍ യുവാവിന്റെ മരണം കൊലപാതകം.

തൃശൂര്‍ പുറ്റേക്കരയില്‍ യുവാവിന്റെ മരണം കൊലപാതകം. തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണകാരണം. മൂക്കിന്റെ പാലം തകര്‍ന്നിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുറ്റേക്കര വലിയപുരയ്ക്കല്‍ അരുണ്‍കുമാറാണ് മരിച്ചത്.ഇന്നലെ രാത്രി ആളൊഴിഞ്ഞ ഇടവഴിയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു അരുണ്‍ കുമാര്‍. മെഡിക്കല്‍ കോളേജിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.