Thursday, May 16, 2024
keralaObituary

ഓട്ടോറിക്ഷയില്‍ പിക്ക്അപ്പ് ഇടിച്ച് സുഹൃത്തുക്കള്‍ മരിച്ചു

അഞ്ചല്‍: പിക്ക്അപ്പ് വാന്‍ എതിരെവന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവറും സുഹൃത്തും മരിച്ചു. ഇടമുളയ്ക്കല്‍ ചെമ്ബകരാമനല്ലൂര്‍ റീമാ ഭവനില്‍ ബാബു – മേരി ദമ്ബതികളുടെ മകന്‍ റെമി ബാബു (37), ഇടമുളയ്ക്കല്‍ റഫീക്ക് മന്‍സിലില്‍ അബ്ദുല്‍ വഹാബ് – മാജിദാ ബീവി ദമ്ബതികളുടെ മകന്‍ റഫീക്ക് (35) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ചടയമംഗലം ജടായു ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ കടയ്ക്കല്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും അഞ്ചല്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരാണ്. മേരി സീനയാണ് റെമി ബാബുവിന്റെ ഭാര്യ. സഹോദരി റീമ. റഫീക്കിന്റെ ഭാര്യ റസിയ. മൂന്ന് വയസുള്ള അസീസാണ് ഏകമകന്‍. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കൊവിഡ് ടെസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. റെനി ബാബുവിന്റെ സംസ്‌കാരം ഇടമുളയ്ക്കല്‍ കപ്പൂച്ചില്‍ ആശ്രമത്തിലും റഫീക്കിന്റെ കബറടക്കം ഇടമുളയ്ക്കല്‍ മുസ്ലിംജമാ അത്തിലും നടക്കും.