Friday, May 17, 2024
keralaNews

പുണ്യം പൂങ്കാവനത്തിന്റെ ശുചീകരണ യജ്ഞം ശ്രദ്ധേയമായി

പമ്പ: ദര്‍ശനം നടത്തുമ്പോള്‍ മനസ്സും ശരീരവും ചെന്നെത്തുന്ന സ്ഥലങ്ങളിളെല്ലാം മാലിന്യം വിമുക്തമായെങ്കിലെ പുണ്യമാവുകയുള്ളൂവെന്ന് പമ്പ SO K.E.ബൈജു പറഞ്ഞു. പമ്പയില്‍ പുണ്യം പൂങ്കാവന ശുചീകരണ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണ പരിപാടിക്ക് എരുമേലിയില്‍ എംഇഎസ് , വാഴൂര്‍ എസ് വി ആര്‍ എന്‍എസ്എസ് , കാഞ്ഞിരപ്പള്ളി സെന്റ് ടോമിനിക്,കോളേജുകളിലെ വിദ്യാത്ഥികള്‍,എന്‍.എസ്.എസ്.Team. MES. Ncc Team, പുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് , പുണ്യം പൂങ്കാവനം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പമ്പ തീരവും പരിസരവും നടപ്പന്തലും ശുദ്ധി സേവ നടത്തി.പമ്പ ASO സത്യശീലന്‍ , സബ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍ , കോട്ടയം ജില്ല കോഡിനേറ്റര്‍ ഷിബു എംഎസ്, MES കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അനില്‍കുമാര്‍ എസ് , എന്‍എസ്എസ് ടീം കോഡിനേറ്റര്‍ സെബാസ്റ്റ്യന്‍ സേവ്യര്‍, സുബൈന്‍ യൂസഫ്, രമാദേവി, വാഴൂര്‍ എന്‍എസ്എസ് കോളേജ് കോഡിനേറ്റര്‍ ഡോക്ടര്‍ മായ, ജയകുമാര്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ടീം ജോജി എരുമേലി , ടീമംഗങ്ങള്‍ നവാസ് KI വിശാല്‍ വി നായര്‍ അനീഷ് കെ എന്‍, അല്‍സാം എം എസ്.രാജന്‍ വടകര, മേരിക്കുട്ടി വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി ശുദ്ധി സേവയില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് പമ്പ SO ബൈജു ടീഷര്‍ട്ട് നല്‍കി ആദരിച്ചു.