Friday, May 17, 2024
keralaNews

ഇരുകൈകാലുകളിലുമായി 24 വിരലുകൾ ;എരുമേലി സ്വദേശി  ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ‌ 

എരുമേലി:മനുഷ്യശരീരത്തിൽ നിരവധിയായ സവിശേഷതകൾ നിറഞ്ഞ നിരവധിയാളുകളെ കാണുകയും ഇവരിൽ പലരും ലോകത്തിന്റെ തന്നെ അംഗീകാരം നേടാൻ കഴിഞ്ഞവരുമാണ്.അത്തരത്തിലൊരാൾ ഇരുകൈകാലുകളിൽ 24 വിരലുകളുമായി അത്യപൂർവമായി കാണപ്പെടുകയും ഈ സവിശേഷത ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിന് അർഹമാക്കുകയും ചെയ്ത എരുമേലി ഗ്രാമ പഞ്ചായത്തിലെ  മുട്ടപ്പള്ളി സ്വദേശി പാറക്കുഴിയിൽ വിജയൻ / രത്നമ്മ ദമ്പതികളുടെ മകൻ വിനേഷ് മോൻ പി വിയുടെ ശ്രദ്ധേയമായ  പ്രത്യേകതയാണ് അംഗീകാരത്തിലേക്ക് നയിച്ചത്.ഇദ്ദേഹത്തിന് സാധാരണ മനുഷ്യരിൽ നിന്നും  വ്യത്യസ്തമായി ഇരു കൈകാലുകളിലുമായി സാധാരണ  ഉപയോഗിക്കുന്ന തരത്തിൽ ആറ്  വിരലുകൾ വീതം ജന്മനാ ലഭ്യമായി എന്നതാണ്.വിനീഷിന്റെ ഈ അപൂർവ്വതയാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് അർഹനാക്കിയത്.     
ഇപ്രകാരം ഇന്ത്യയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യരിൽ പുർണ്ണമായും സാധാരണ വിരലുകൾ പോലെ ഇരുപത്തിനാലു വിരലുകളും ഉപയോഗിക്കാനാവുന്ന ഒരാളും ജീവിച്ചിരില്ല.എല്ലാവിധ മാർഗ്ഗരേഖകളും പാലിച്ച് വൈദ്യശ്യാസ്ത്രപരമായ പരിശോധനകൾ നടത്തി സർട്ടിഫിക്കേഷൻ  നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിന്
ശേഷമായിരുന്നു നടപടി. റെക്കോർഡ്സ് അതോറിറ്റി പരിശോധനകൾക്ക്  ശേഷം 2021  നവംബർ 21 ന്  ഇദ്ദേഹത്തിന്റെ പ്രത്യേകത റെക്കോർഡിൽ രേഖപെടുത്തിയാതായി  അറിയിപ്പ് ലഭിക്കുകയായിരുന്നു.കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്ന വിനീഷ് കഴിഞ്ഞ രണ്ട് വർഷമായി സ്വന്തമായി വാഹന വർക്ക് ഷോപ്പ് നടത്തിവരുകയാണ്. ഭാര്യ. ലേഖ പട്ടികജാതി സർവ്വീസ് സഹകരണ ബാങ്ക് ജോലിക്കാരിയാണ്.മകൻ ലെവിൻ കണമല സാൻതോം ഹൈസ്കൂളിലെ എട്ടാം ക്ലാസ്
വിദ്യാർത്ഥിയാണ്.
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിന് അർഹനായ വിനീഷിനെ ആദരിക്കുന്നതിനായി 28 ന്  ഞായറാഴ്ച രാവിലെ പത്തുമണിക്ക്  ഐ.ബി എൽ  അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച്  ഡോ.ഗിന്നസ് മാടസ്വാമി റെക്കോർഡ് പ്രഖ്യാപിക്കുമെന്ന് അക്കാദമി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. അക്കാദമി ചെയർമാൻ മാസ്റ്റർ ഡോ. കെ ജെ ജോസഫിന്റെ അധ്യക്ഷതയിൽ  വഹിക്കുന്ന യോഗം  എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടി  ഉദ്‌ഘാടനം നിർവ്വഹിക്കും.വെച്ചൂച്ചിറ എസ്. എച്ച്. ഒ. ജെർളിൻ സ്കറിയ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് സർട്ടിഫിക്കറ്റ്  സമ്മാനിക്കും.ഐബിഎൽ അക്കാദമി ഓഫ് കാരത്തെ & യോഗയിൽ പരിശീലനം നേടുന്ന അംഗവുമാണ് വിനീഷ്. അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച്  മാക്സിമം ടൈം സ്ട്രെച്ചിങ്, ഒരു മിനിട്ടു മൗണ്ടൻ ക്ലൈമ്പിങ്,മാക്സിമം കിക്‌സ് ഇൻ വൺ മിനിറ്റ്,മാക്സിമം കിക്‌സ് ഇൻ തേർട്ടീ സെക്കൻഡ്‌സ്,മാക്സിമം പഞ്ചസ്‌ ഇൻ വൺ മിനിറ്റ്,മാക്സിമം പഞ്ചസ്‌ ഇൻ തേർട്ടീ സെക്കൻഡ്‌സ്  എന്നീ വിഭാഗങ്ങളിൽ വിശിഷ്ടാഥികളുടെയും ജഡ്ജസിന്റെയും സാന്നിധ്യത്തിൽ അക്കാദമിയിലെ പരിശീലനം ലഭിച്ച അംഗങ്ങളുടെ റെക്കോർഡ് അറ്റംപ്റ്റ് നടത്തുന്നത്.എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ ചെയർമാൻ മാസ്റ്റർ  ഡോ. കെ.ജെ  ജോസഫ്, വൈസ് ചെയർമാൻ ബിനു ചെറിയാൻ, കെ ആർ റജി, അവാർഡ് ജേതാവ് വിനീഷ് എന്നിവർ പങ്കെടുത്തു.