Friday, May 17, 2024
indiaNews

ഗവര്‍ണര്‍മാരുടെ സമ്മേളനം നാളെ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗവര്‍ണര്‍മാരുടെ 51 ാ മത് സമ്മേളനം നാളെ രാഷ്ട്രപതി ഭവനില്‍ വെച്ച് നടക്കും.രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവര്‍ണര്‍മാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷത വഹിക്കുന്ന നാലാമത്തെ സമ്മേളനമാണ് നാളെ രാഷ്ട്രപതി ഭവനില്‍ നടക്കുക. ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരിയുടെ അധ്യക്ഷതയിലായിരുന്നു ആദ്യ സമ്മേളനം 1949 ലാണ് ഗവര്‍ണര്‍മാരുടെ ആദ്യ സമ്മേളനം രാഷ്ട്രപതി ഭവനില്‍ നടന്നത്.