Tuesday, May 14, 2024
keralaNews

ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ച മിന്‍സയുടെ മൃതദേഹം കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചു.

ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ച കോട്ടയം ചിങ്ങവനം സ്വദേശി മിന്‍സ മറിയം ജേക്കബിന്റെ (4) മൃതദേഹം രാവിലെ കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ എട്ടേമുക്കാലോടെ മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. എല്ലാവരെയും സങ്കടത്തിലാഴ്ത്തിയ മിന്‍സയ്ക്കു ദോഹ കണ്ണീരോടെയാണു വിടനല്‍കിയത്. മിന്‍സയുടെ സംസ്‌കാരം ഇന്ന്.

രണ്ടു ദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്. ആശുപത്രി മോര്‍ച്ചറിക്കു മുന്‍പില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി എത്തിയിരുന്നു. കേസില്‍ ഇതുവരെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. മിന്‍സയുടെ അപ്രതീക്ഷിത വേര്‍പാടില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ബുഥെയ്‌ന ബിന്‍ത് അലി അല്‍ നുഐമി അല്‍ വക്രയിലെ വീട്ടില്‍ എത്തിയിരുന്നു.