Sunday, May 12, 2024
keralaNewsObituary

പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ത്രീയും കുട്ടിയും മരിച്ചു.

നുച്ചിയാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ത്രീയും കുട്ടിയും മരിച്ചു.പള്ളിപ്പാത്ത് താഹിറ, സഹോദരന്റെ മകന്‍ ബാസിത്ത് എന്നിവരാണ് മരിച്ചത്. താഹിറയുടെ കുട്ടി മുഹമ്മദ് ഫായിസിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം.പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് താഹിറയും അപകടത്തില്‍പ്പെട്ടതെന്ന് കരുതുന്നു. ഉടന്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ അപകടം നടതിന് 50 മീറ്റര്‍ അകലെ നിന്നും താഹിറയേയും, തൊട്ടടുത്ത് നിന്ന് ബാസിത്തിനെയും കണ്ടെത്തി ഇരിട്ടിയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു.ഫായിസിന് വേണ്ടി ഫയര്‍ഫോഴ്‌സ് 2 യൂണിറ്റും, നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.സ്‌ക്യൂബാസെറ്റ് ഉപയോഗിച്ച് വൈകിട്ട് നാല് വരെ പുഴയില്‍ രക്ഷാപ്രവര്‍തകര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് കുട്ടികളും ഉളിക്കല്‍ ഹയര്‍സെക്കന്‍ണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസുകാരാണ്. ഉളിക്കല്‍ പോലീസാണ് ആദ്യം കണ്ടെത്തിയ താഹിറയേയും, ബാസിതിനെയും പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരനും ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.