Saturday, April 27, 2024
indiaNews

കോവിഡ് വാക്‌സിന്‍ ഉടന്‍ ; വില 225 രൂപ

 

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനിയായ പൂണെയിലെ സിറം ഇന്‍സ്റ്റിട്ട്യൂട്ടും Bill & Melinda Gates Foundation ഉം തമ്മില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒപ്പുവച്ച കരാര്‍ പ്രകാരം വികസ്വര – അവികസിത രാജ്യങ്ങളില്‍ കുറഞ്ഞവിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കാനായി 150 മില്യണ്‍ ഡോളറി ന്റെ സഹായം Bill & Melinda Gates Foundation സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കുന്നതാണ്.അതിന്റെ അടിസ്ഥാ നത്തില്‍ ഒരു ഡോസ് വാക്സിന് 3 ഡോളര്‍ ( ഏകദേശം 225 രൂപ ) മാത്രമേ ഈ രാജ്യങ്ങളില്‍ ചാര്‍ജ് ചെയ്യാന്‍ പാടുള്ളു എന്നതാണ് നിബന്ധന. ഒരു കാരണവശാലും വില 250 രൂപയില്‍ കൂടാന്‍ പാടില്ലെന്നും നിബന്ധന യുണ്ട്.
ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നല്‍കുന്ന ഈ ഫണ്ടിംഗ്, അന്താരാഷ്ട്ര വാക്സിന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ GAVI വഴിയാകും വിതരണം ചെയ്യുക. വാക്സിന്‍ നിര്‍മ്മാണവും വിതരണവുമുള്‍പ്പെടെയാണ് ഈ ഫണ്ട് നല്കപ്പെടുക. വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ കുറഞ്ഞവിലയ്ക്ക് വാക്സിന്‍ ലഭ്യമാക്കാനാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. ഇതുമൂലം ഇന്ത്യയുള്‍പ്പെടെ ലോകത്തെ 92 രാജ്യങ്ങളില്‍ 3 ഡോളറിനു തുല്യമായ തുകയ്ക്കാ കും വാക്‌സിന്‍ ലഭ്യമാക്കുന്നത്. ഇതിന്റെ യഥാര്‍ത്ഥ മാര്‍ക്കറ്റ് വില 1000 രൂപയോളം വരുമെന്നാണ് അനുമാനം. സിറം ഇന്‍സ്റ്റിട്യൂട്ട് നിര്‍മ്മിക്കുന്ന വാക്‌സിന്‍ 50 % ഇന്ത്യയ്ക്കുള്ളതാണ്.

Oxford COVID-19 vaccine ന്റെ ഇന്ത്യയിലെ പേര് ‘Covishield (AZD1222)’ എന്നാണ്.ഈ മാസം വളരെ ബൃഹത്തായ ഫൈനല്‍ ഹ്യുമന്‍ ട്രയല്‍ ഇന്ത്യയില്‍ ആരംഭിക്കുകയാണെന്ന് സിറം ഇന്‍സ്റ്റിട്യൂട്ട് CEO Adar Poornawalla അറിയിച്ചു. മരുന്ന് പരീക്ഷണങ്ങളിലും ,നിരീക്ഷണങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് ടീമിന് വാക്‌സിന്റെ സുരക്ഷിതത്വത്തില്‍ ഇതുവരെ പൂര്‍ണ്ണ സംതൃപ്തിയാണുള്ളത്.

ഫൈനല്‍ ട്രയല്‍ ബ്രിട്ടനിലും സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ ഈ മാസം മുംബൈ ,പൂണെ എന്നിവിടങ്ങളിലാണ് ആദ്യ ട്രയല്‍ നടക്കുക. ഒപ്പം മറ്റു 12 ആശുപത്രികളെയും ട്രയലിനായി തെരഞ്ഞെടുത്തിട്ടുണ്ട്. IMS and SUM Hospital -ഒഡീഷ, കൂടാതെ Visakhapatnam, Rohtak, New Delhi, Patna, Belgaum (Karnataka), Nagpur, Gorakhpur, Kattankulathur (Tamil Nadu), Hyderabad, Arya Nagar, Kanpur (Uttar Pradesh) Goa എന്നിവിടങ്ങളിലുള്ള ആശുപത്രികളാണിവ.

ഫൈനല്‍ ട്രയലിനിശേഷം ഈ വര്‍ഷാവസാനം തന്നെ വാക്സിന്‍ വിപണിയിലെത്തും. അടുത്തവര്‍ഷം മാര്‍ച്ചിനുള്ളില്‍ 40 കോടി ഡോസ് തയ്യറാക്കാനാണ് ലക്ഷ്യമിടുന്നത്. 2021 അവസാനത്തോടെ 200 കോടി ആളുകള്‍ക്ക് വാക്‌സിനെത്തിക്കാനാണ് പദ്ധതിയെന്ന് സിറം സിഇഒ പൂര്‍ണ്ണവാല പറഞ്ഞു.
റഷ്യ ഇപ്പോള്‍ പുറത്തിറക്കാന്‍ പോകുന്ന കോവിഡ് വാക്സിന്‍ വിശ്വസനീയമല്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരിക്കുന്നു.

Leave a Reply