Wednesday, May 15, 2024
keralaNews

നിരപരാധിത്തം തെളിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം; നടി പ്രിയങ്ക

തിരുവനന്തപുരം: പണം തട്ടിപ്പ് കേസില്‍ ചലച്ചിത്ര നടി പ്രിയങ്കയെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തയാക്കി. 2004- ലാണ് കേസിനാസ്പദമായ സംഭവം. ഒരു വാരികയില്‍ നടി കാവേരിയ്ക്ക് എതിരെ അപകീര്‍ത്തികരമായ വാര്‍ത്ത വരാതിരിക്കാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കാവേരിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രിയങ്കയ്ക്ക് എതിരായ കേസ്. 17 വര്‍ഷം നീണ്ട കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നടി പ്രിയങ്കയെ വെറുതെ വിട്ടത്. 17 വര്‍ഷമെടുത്തെങ്കിലും നിരപരാധിത്തം തെളിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ചലച്ചിത്ര നടി പ്രിയങ്ക.