Thursday, May 2, 2024
keralaLocal NewsNews

കോവിഡ് ബാധിതര്‍ക്ക് ആശ്വാസമായി സാന്ത്വനം ട്രസ്റ്റ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.

കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എരുമേലി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എരുമേലിയില്‍ കോവിഡ് ബാധിതര്‍ക്ക് ആശ്വാസമായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.  മൂന്നാം ഘട്ടമായാണ് 100 ഓളം ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തത് . സി പി എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ് പി എ ഇര്‍ഷാദ് , ഏരിയ സെക്രട്ടറി ഹരികുമാര്‍ , എരുമേലി യൂണിറ്റ്വൈസ് പ്രസിഡന്റ് ഹാരീഷ് പി.പി , ട്രഷറര്‍ ജോസ് മോന്‍ , സുനില്‍ ജാഫര്‍ , സജിന്‍ പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.