Thursday, May 16, 2024
keralaNews

കോഴിക്കോട് വാഹനാപകടത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം.

മലപ്പുറം: കോഴിക്കോട് വാഹനാപകടത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം കുംഭാര കോളനിയിലെ പഴമ്പാലക്കോട് കുമാരന്‍, മകള്‍ നന്ദന എന്നിവരാണ് മരണപ്പെട്ടത്. പുലര്‍ച്ചെ കോഴിക്കോട് വെച്ചാണ് അപകടമുണ്ടാകുന്നത്.മകളുടെ അഡ്മിഷന്റെ ആവശ്യത്തിനായി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. പൂക്കോട്ടുപാടത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിലാണ് അപകടം. ഭാര്യ ജയന്തിയും കുമാരനും മകളും സഞ്ചരിച്ച വാഹനം എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.കാര്‍ ഓടിച്ച ഡ്രൈവറും ബന്ധുവായ പ്രശാന്ത് , ജയന്തി എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കളിമന്‍ മ്യൂറല്‍ കലാകാരനായിരുന്നു മരണപ്പെട്ട കുമാരന്‍. നയന, നമിത എന്നിവര്‍ മറ്റ് മക്കളാണ്.